മലയാളസിനിമ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റിലീസിനാണ് ഡിസംബർ 14ന് പ്രേക്ഷകർ സാക്ഷിയാകുവാൻ പോകുന്നത്. ലോകമെമ്പാടും മൂവായിരത്തിലേറെ തീയറ്ററുകളിലായിട്ടാണ് മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ ചിത്രം ഒടിയൻ എത്തുന്നത്. കേരളത്തിൽ 458 തീയറ്ററുകളിലായി പ്രദർശനത്തിന് എത്തിയ 2.0യുടെ റെക്കോർഡുകൾ പഴങ്കഥയാകുമെന്നത് ഉറപ്പാണ്. ലേഡീസ് ഫാൻസ് ഷോ അടക്കം നാനൂറിനടുത്ത് ഫാൻസ് ഷോകളുമായി സർക്കാരിന്റെ റെക്കോർഡും ഒടിയൻ ഇതിനകം തകർത്തു കഴിഞ്ഞു. ഇപ്പോൾ 2.0 കരസ്ഥമാക്കിയിരിക്കുന്ന ആദ്യദിന റെക്കോർഡും ഒടിയൻ തകർക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഡിസംബർ 14ന് രാവിലെ 4.30 മുതലാണ് ഷോ തുടങ്ങുന്നത്. 4.30നും 7.30നുമാണ് ഓൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ നടത്തുന്ന ഫാൻസ് ഷോകൾ നടക്കുന്നത്. കണ്ണിമ ചിമ്മാതെ, കാതോർത്ത്, നെഞ്ചിടിപ്പിന്റെ താളത്തിലും ഭയം നിറച്ച് ‘ദേശി സൂപ്പർ ഹീറോ’യുടെ വരവിനായി കാത്തിരിക്കാം.