ഡിസംബർ 14ന് ലോകമൊട്ടാകെ റിലീസിനെത്തുന്ന ഒടിയനെ കാത്തിരിക്കുന്നത് ഫസ്റ്റ് ഡേ കളക്ഷൻ റെക്കോർഡ് മാത്രമല്ല. മറ്റൊരു റെക്കോർഡ് കൂടി ഒടിയനായി കാത്തിരിക്കുന്നുണ്ട്. കേരളത്തിൽ ആദ്യദിനം സിനിമ കാണാൻ തീയറ്ററിൽ എത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിലാണ് പുതിയൊരു ചരിത്രം ഒടിയന് വേണ്ടി കാത്തിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ വെച്ച് ആ റെക്കോർഡ് ഇപ്പോൾ വിജയ് ചിത്രമായ സർക്കാരിനാണ് സ്വന്തം. 1.10 ലക്ഷം ആളുകളാണ് ആദ്യദിനം സർക്കാർ കാണാൻ തീയറ്ററുകളിൽ എത്തിയത്. 95,000 പേരുമായി കായംകുളം കൊച്ചുണ്ണി രണ്ടാം സ്ഥാനത്തും 65,500 പേരുമായി 2.0യും രണ്ടാം സ്ഥാനത്തുമെന്നാണ് ട്രാക്ക് ചെയ്ത കണക്കുകൾ പറയുന്നത്. ഒടിയൻ ഓൺലൈൻ ബുക്കിങ്ങിന്റെ ഇപ്പോഴത്തെ ഒരു വേഗംവെച്ച് നോക്കുകയാണെങ്കിൽ അഡ്വാൻസ് ബുക്കിങ്ങിൽ തന്നെ ഈ റെക്കോർഡും ഒടിയൻ തന്നെ നിഷ്പ്രയാസം കരസ്ഥമാക്കുമെന്ന് തന്നെ വേണം വിചാരിക്കാൻ. എന്തായാലും കാത്തിരിക്കാം മലയാളത്തിലെ ഏറ്റവും വലിയ വിസ്മയത്തിനായി ഈ വെള്ളിയാഴ്ച വരെ.