മലയാളികളുടെ അഭിമാനവും അഭിനയ ലോകത്തിന്റെ നടന വിസ്മയവുമായ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്.ചെറുപ്രായം മുതല്‍ 60 വയസുവരെ നീളുന്ന ജീവിതകാലഘട്ടത്തെയാണ് ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആശീര്‍വാദ് സിനിമാസാണ്.
ആദ്യം ഒക്ടോബർ 11നാണ് ചിത്രം റിലീസ് ചെയ്യുവാൻ ഇരുന്നത്.എന്നാൽ പ്രളയം കാരണം പല സിനിമകളുടെയും റിലീസ് നീട്ടിയതിനാൽ ഒടിയന്റെ റിലീസ് ഡിസംബർ 14ലേക്ക് മാറ്റിയിരിക്കുകയാണ്.
ഇതിനിടെ ഒടിയന്റെ ട്രയ്ലർ ഒക്ടോബർ 11ന് പുറത്ത് വിടും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ ഇപ്പോൾ.തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം വാർത്ത പുറത്ത് വിട്ടത്.
കായംകുളം കൊച്ചുണ്ണിയോടൊപ്പം ആണ് ട്രയ്ലർ പുറത്ത് വിടുക.ബിഗ് സ്ക്രീനിൽ ട്രയ്ലർ കാണുന്നതിന് കുറച്ച് മിനിട്ടുകൾക്ക് മുൻപ് ലാലേട്ടന്റെ ഫേസ്ബുക്ക് പേജിലും ട്രയ്ലർ പോസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.