മോഹൻലാലിനെ നായകനാക്കി പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒടിയൻ.ചിത്രത്തിന് വേണ്ടി മോഹൻലാൽ 18 കിലോ കുറച്ചത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു
ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്ൻ ആണ്.ബ്ലോക്ബസ്റ്റർ ഹിറ്റായ ബാഹുബലിയുടെ ഫൈറ്റ് മാസ്റ്ററും അദ്ദേഹം ആയിരുന്നു.എന്നാൽ ബാഹുബലിയേക്കാൾ മികച്ചതായിരിക്കും ഒടിയനിലെ ഫൈറ്റ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ
“കേരളത്തിലെ ഒരു നാട്ടിൻ പുറത്ത് രാത്രിയിലെ സാധാരണ വെളിച്ചത്തിൽ നടക്കുന്ന ഫൈറ്റുകളാണ് ചിത്രത്തിൽ ഉള്ളത്. അസാധാരണ കരുത്തോടെ എതിരാളികളെ കീഴ്പ്പെടുത്തുന്ന, കൂടു വിട്ട് കൂടുമാറ്റമടക്കമുള്ള ആരെയും ആശ്ചര്യപ്പെടുത്തുന്ന കഴിവുകളും വേഗവും കൈമുതലാക്കിയ ഒടിയന്റെ ഫൈറ്റുകൾ ഡിസൈൻ ചെയ്യുക എന്നത് വല്ലാത്ത വെല്ലുവിളി ആയിരുന്നു.”
“മാത്രവുമല്ല, ഞാൻ വർക്ക് ചെയ്തതിൽ വെച്ച് ഏറ്റവും പ്രതിഭാശാലിയായ നടനാണ് മോഹൻലാൽ. അപ്പോൾ ഏറ്റവും മികച്ച ആക്ഷൻ രംഗങ്ങൾ തന്നെ ഒരുക്കേണ്ടതുണ്ടായിരുന്നു. ഞാനതൊരു ചലഞ്ച് ആയിത്തന്നെ എടുത്തു. ഏറ്റവും സംതൃപ്തി തന്ന വർക്കും എനിക്ക് ഒടിയൻ തന്നെയാണ്.” – പീറ്റർ ഹെയ്ൻ പറഞ്ഞു.