റിലീസിന് ഒരു ആഴ്ച കൂടി ശേഷിക്കേ റിസർവേഷൻ ആരംഭിച്ച ഒടിയന്റെ ടിക്കറ്റുകൾ അതിവേഗത്തിൽ വിറ്റഴിയുന്നു. ബുക്ക് മൈ ഷോയിൽ റിസർവേഷൻ ആരംഭിച്ചപ്പോഴേക്കും പല ഷോകളുടെയും ടിക്കറ്റുകൾ മുഴുവനും വിറ്റു തീർന്നു. മറ്റു പല ഷോകളുടെയും ടിക്കറ്റുകൾ വളരെ വേഗത്തിലാണ് വിറ്റു പോകുന്നത്. മലയാളസിനിമയിൽ ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റിലീസിനാണ് ഒടിയൻ ഡിസംബർ 14ന് ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ലോകമെമ്പാടും മൂവായിരത്തോളം തീയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനൊരുങ്ങുന്നത്. ലേഡീസ് ഫാൻസ് ഷോകൾ ഉൾപ്പെടെ നാനൂറോളം ഫാൻസ് ഷോകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്.
BOOK YOUR ODIYAN TICKETS HERE
വി എ ശ്രീകുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ആന്റണി പെരുമ്പാവൂരാണ്. മോഹൻലാലിന് പുറമെ മഞ്ജു വാര്യർ, പ്രകാശ് രാജ്, നരേൻ, ഇന്നസെന്റ്, സിദ്ധിഖ്, നന്ദു എന്നിങ്ങനെ മികച്ചൊരു താരനിര താനെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കുമാർ കാമറ കൈകാര്യം ചെയ്യുന്നു. എം ജയചന്ദ്രൻ ഈണമിട്ട രണ്ടു ഗാനങ്ങൾ ഇതിനകം സൂപ്പർഹിറ്റായി കഴിഞ്ഞു. കാത്തിരിക്കാം ദൃശ്യവിരുന്നിന്റെ ഉദാത്തമായ ഒരു അനുഭവത്തിനായി.