മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് നൽകിയ സംവിധായകൻ പൃഥ്വിരാജിനേയും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ പൃഥ്വിരാജിനേയും നാം ഏവർക്കുമാറിയാം. എന്നാൽ പഠിക്കുന്ന കാലത്ത് സ്കൂളിന്റെ അഭിമാന താരങ്ങളിൽ ഒരാളായ പൃഥ്വിരാജിനെ അധികം ആർക്കും അറിയാൻ വഴിയില്ല.
സ്കൂളിന് വേണ്ടി പ്രകടനങ്ങൾ കാഴ്ച വെച്ചവരുടെ ഒരു ലിസ്റ്റിലാണ് 12 C ക്ലാസ്സുകാരണയ പൃഥ്വിരാജ് എസ്സിന്റെ ചിത്രമുള്ളത്.സൈനിക് സ്കൂളിലാണ് പൃഥ്വിരാജ് തന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.ചേട്ടൻ ഇന്ദ്രജിത്തും അവിടെ തന്നെയാണ് പഠിച്ചത്.