നടി പാര്‍വതി തിരുവോത്തിനെതിരെ പ്രതികരണവുമായി സംവിധായകന് ഒമര്‍ ലുലു. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഒഎന്‍വി സാഹിത്യ പുരസ്കാരം നല്‍കുന്നതിനെ പാര്‍വതി വിമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല ഒഎന്‍വി പുരസ്കാരം എന്ന് അടൂര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചിരുന്നു. ഈ വാക്കുകള്‍ പങ്കുവച്ച് ‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടേ?’ എന്ന് പാര്‍വതി അടൂരിനോട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചിരുന്നു.
ഇതിനു മറുപടിയായി ഒമര്‍ പറഞ്ഞതിങ്ങനെ: ‘പ്രിയപ്പെട്ട പാര്‍വതി മാഡം, നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു. സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം. നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷ്നിയുടെ മുഖമാണ്. 18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷ്നിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും. പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു. അതെ പാര്‍വതി പറഞ്ഞ പോലെ ‘അല്പം മനുഷ്യത്വം ആവാല്ലോ’- ഒമര്‍ ലുലു കുറിച്ചു.
‘മൈ സ്റ്റോറി എന്ന ഈ സിനിമ മറ്റ് സിനിമ പോലെ അല്ലായിരുന്നു. പാര്‍വതിയോട് ഉള്ള ഹെയ്റ്റ് ക്യാംപെയ്ന് മൂലം ഒരു തരത്തിലും ഉള്ള പ്രീ ബിസിനസ്സ് നടന്നില്ല. ടെലിവിഷന്‍ സാറ്റലൈറ്റ് പോലും വിറ്റ് പോയില്ല. ഇല്ലെങ്കില്‍ ഇത്ര നഷ്ടം വരില്ലായിരുന്നു.’-ഒമര്‍ പറഞ്ഞു.
അതേ സമയം ഇതിനെതിരെ കമന്റിട്ടവര്‍ക്കും ഒമര്‍ ലുലു മറുപടി നല്കി. താന്‍ സംവിധാനം ചെയ്തതില്‍ ധമാക്ക സിനിമയാണ് പരാജയപ്പെട്ടതെന്നും നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്നും പകുതി പ്രതിഫലമേ വാങ്ങിയുള്ളു എന്നും ഒമര്‍ പറഞ്ഞു.