ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി സംവിധായകന് ഒമര്‍ ലുലു. തന്റെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് സന്തോഷ വാര്‍ത്ത പുറത്തു പങ്കു വെച്ചത്. ബോളിവുഡ് ഡയറക്ടര്‍ ആകണം എന്ന തന്റെ വലിയ സ്വപ്നം നടക്കാന്‍ പോകുന്നുവെന്നാണ് ഒമര്‍ ഫേയ്സ് ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ സിനിമയായ ഹാപ്പി വെഡ്ഡിംഗിന്റെ റീമേക്കാണ് ബോളിവുഡില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ തുടങ്ങിയെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കളുടെയും മറ്റു അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. എപ്പോഴും കൂടെ നിന്നവര്‍ക്കും നന്ദിയുണ്ടെന്നും ഒമര്‍ ലുലു പറഞ്ഞു. ഈ വര്‍ഷം അവസാനമാണ് ചിത്രീകരണം ആരംഭിക്കുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
”ഒരു ബോളിവുഡ് ഡയറക്ടര്‍ ആവണം എന്ന എന്റെ വലിയ ഒരു സ്വപ്നം നടക്കാന്‍ പോവുന്നു.ഹാപ്പിവെഡ്ഡിംഗ് എന്ന എന്റെ സിനിമയുടെ തന്നെ റീമേക്ക് ആണ് ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന ഹിന്ദി സിനിമ പ്രീപ്രൊഡക്ഷന് വര്‍ക്ക് സ്റ്റാര്‍ട്ട് ചെയ്തു ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങാന്‍ ആണ് പ്ലാന്‍. Cast & Crew Details ഫൈനല്‍ ആയിട്ട് പറയാം എല്ലായ്പ്പോഴും ഒപ്പം നിന്ന ചങ്ക്സിനും ദൈവത്തിനും നന്ദി ”