ആദ്യ ദിവസങ്ങളിൽ നേരിട്ട ഡീഗ്രേഡിങ് ആക്രമണങ്ങളെ ശക്തമായി നേരിട്ട ഒടിയൻ പൂർവാധികം കരുത്തോടെ തീയറ്ററുകളെ കീഴടക്കി കുതിക്കുകയാണ്. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ വിജയിപ്പിച്ചിരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചിരിക്കുന്നത്. മലയാള സിനിമ ലോകത്തെ പലരും ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലുവും ഒടിയന് പിന്തുണയുമായി എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഒടിയന് പിന്തുണ അർപ്പിച്ചിരിക്കുന്നത്.
“ഒടിയൻ റിലീസ് ചെയ്ത അന്ന്മുതൽ ആ ചിത്രത്തിന് നേരെ വന്നുകൊണ്ടിരിക്കുന്ന നെഗറ്റീവ് റിവ്യൂസും, കടന്നാക്രമണവുമെല്ലാം കണ്ടുകൊണ്ടാണ് ഞാൻ പടം കാണാൻ കയറിയത്.ഇത്രയേറെ വിമർശിക്കപ്പെടേണ്ടേ ഒരു ചിത്രമാണോ ഒടിയൻ എന്ന് തോന്നിപ്പോയി കണ്ടുകഴിഞ്ഞപ്പോൾ ,അത്രയേറെ മികച്ച രീതിയിൽ തന്നെ ഒരു നവാഗത സംവിധായകനായിട്ടുകൂടി ശ്രീകുമാർ മേനോൻ ഒടിയൻ well crafted ആയി make ചെയ്തിട്ടുണ്ട്.ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ,പശ്ചാത്തല സംഗീതവുമെല്ലാം വളരെ മികവ് പുലർത്തിയിട്ടുണ്ട്. ,സംവിധായകൻ ശ്രീകുമാർ മേനോന് നേരെ വരുന്ന പ്രധാന വിമർശനം ചിത്രത്തിന് ഓവർ ഹൈപ്പ് കൊടുത്തു എന്നതാണ് ,എന്നാൽ അത് എങ്ങനെയാണ് വിമർശനത്തിന് വിധേയമാക്കുക ? കാരണം ഒടിയൻ ചെറിയ ബഡ്ജറ്റിൽ mouth പബ്ലിസിറ്റി കൊണ്ട് വിജയിക്കും എന്ന രീതിയിൽ ഒരുക്കിയ ഒരു കൊച്ചു ചിത്രമല്ല , വൻ ബഡ്ജറ്റിൽ ഒരുക്കിയ ഒരു വലിയ ചിത്രമാണ് .അതുകൊണ്ട് തന്നെ ആ ചിത്രത്തിന് തീർച്ചയായും ഇത്രത്തോളം തന്നെ പ്രീറിലീസ് ഹൈപ്പും,എക്സ്പോഷറും കൂടിയേ തീരു . ഈ ചിത്രത്തെ കൊന്നുവിളിക്കുന്നതിനിടയിൽ മറന്നുകൂടരുതാത്ത വലിയൊരു പേരുണ്ട് “മോഹൻലാൽ എന്ന മഹാനടന്റെ “ ,അദ്ദേഹത്തിന്റെ രണ്ടു വര്ഷം നീണ്ട കഠിനാധ്വാനത്തിന്റെയും ,അർപ്പണബോധത്തിന്റെയും ആകെത്തുകയാണ് ഒടിയൻ. വരും ദിവസങ്ങളിൽ സകല വിമർശനങ്ങളെയും ഒടിയൻ ഓടിവെച്ചു തിയറ്ററിന്റെ രാവിരുട്ടിന് ആസ്വാദനത്തിന്റെയും ,ആരവങ്ങളുടെയും കമ്പളം പുതയ്ക്കും എന്ന് തീർച്ചയാണ്.”