പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ പങ്കു വെച്ച് സംവിധായകന് ഒമര്‍ലുലു. ചങ്ക്സ് കണ്ടവര്‍ക്ക് ഒരു മാര്‍ക്ക് സെറ്റായി എന്ന തലക്കെട്ടോടെ പിഎസ്സി ജൂനിയര്‍ ടൈപിസ്റ്റിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ കമന്റായി സിനിമയില്‍ മെസേജ് വേണമെന്ന് വാശിപിടിക്കുന്നവരോട് പിഎസ്സി പഠന സഹായി ആയാല്‍ കുഴപ്പമുണ്ടോ എന്നും ഒമര്‍ പരിഹസിക്കുന്നുണ്ട്. ചങ്ക്സ് കണ്ടവര്‍ക്ക് ഒരു മാര്‍ക്ക് സെറ്റായി എന്ന തലക്കെട്ടോടെയാണ് ചോദ്യപേപ്പര്‍ ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്.
ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ വലിയ തരംഗമായിരുന്നു ഉണ്ടാക്കിയത്. ചങ്ക്സ്, ധമാക്ക എന്നിങ്ങനെയുള്ള സിനിമകളും ഒമറിന്റെ സംവിധാനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തി. ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് ഒമര്‍ ലുലു ഇപ്പോള്‍. ഏറെക്കാലത്തിനു ശേഷം പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവര്‍സ്റ്റാര്‍. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോ പരിവേഷത്തിലെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണിത്.
വിര്‍ച്വല്‍ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്, അബു സലീം, ബിനീഷ് ബാസ്റ്റിന് എന്നി പ്രശസ്തരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു. വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന് ഒമര്‍ ലുലു പറഞ്ഞു. ഒമര്‍ ലുലുവിന്റെയും ബാബു ആന്റെണിയുടെയും കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പവര്‍സ്റ്റാറില്‍ ആക്ഷന്‍ രംഗങ്ങള്‍ തന്നെയായിരിക്കും ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവര്‍സ്റ്റാര്‍ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു.