ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്ടിച്ച തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും അബു സലിം, ബാബുരാജ്, റിയാസ് ഖാൻ എന്നിങ്ങനെ മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ഫൈറ്റുകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ.
എന്റെ സ്വപ്നം പവർസ്റ്റാർ സിനിമ കോവിഡ് മൂന്നാംതരംഗം കഴിഞ്ഞ് ഈ വർഷം അവസാനത്തോടെ തുടങ്ങാൻ പറ്റും എന്ന് വിചാരിക്കുന്നു. 2 Gun fight അടക്കം ആറ് ഫൈറ്റാണ് പവർസ്റ്റാറിൽ ഉള്ളത് വല്ല്യ പറക്കലും ഓവർ slow motionും ഗ്രാവിറ്റി മറന്നുള്ള ഫൈറ്റും വേണ്ടാ എന്നാണ് എന്റെയും ബാബു ആന്റണി ചേട്ടന്റെയും തീരുമാനം.