സുരേഷ് ഗോപിയോട് സ്വതന്ത്രനായി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന് ഒമര്‍ ലുലു. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒമറിന്റെ കമന്റ്.
‘തൃശൂരിന് എന്റെ നന്ദി!എനിക്ക് വോട്ട് നല്കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി! നല്‍കാത്തവര്‍ക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂര്‍കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്കുന്നു. എല്ലാവരോടും സ്നേഹം മാത്രം!’, എന്നായിരുന്നു സുരേഷ് ഗോപിയുടെ പോസ്റ്റ്.
ഒമര്‍ലുലുവിന്റെ കമന്റ്-സുരേഷേട്ടന് അടുത്ത തവണ സ്വതന്ത്രനായി മല്‍സരിക്കൂ തൃശൂര്‍ ഞങ്ങള്‍ തരും Love u sureshetta