ഒരു അഡാര്‍ ലൗ, ധമാക്ക , ഹാപ്പി വെഡിങ്, ചങ്ക്സ്, എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിങ്കരനായ പ്രശസ്തനായ താരമാണ് ഒമര്‍ ലുലു, ഒമറിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ധമാക്കയാണ്. ഇപ്പോഴിതാ ആരാധാകര്ക്കൊരു സന്തോഷവാര്‍ത്തയുമായി അദ്ദേഹം സോഷ്യല്‍മീഡിയയില്‍ എത്തിയിരിക്കുകയാണ്. മലയാളത്തിന്റെ മഗാ സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഒന്നിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
ഈ വിവരം തന്റെ ഫേസ്ബുക്ക് പേജില്‍ നല്കിയ ഒരു കമന്റിലൂടെയാണ് ഒമര്‍ പുറത്തു വിട്ടത്. ഒരു മാസ്സ് സിനിമ വേണ്ടേ എന്നുള്ള ആരാധകന്റെ ചോദ്യത്തിനാണ് ഒമര്‍ ലുലു മറുപടി കൊടുത്തത്.മമ്മൂക്കാക്ക് വേണ്ടി പക്കാ ഒരു മാസ്സ് സിനിമ ഡെന്നിസ് ജോസഫ് സാറും ഞാനും കൂടി പ്ലാന്‍ ചെയ്യുന്നുണ്ട്. ഞാന്‍ എന്നും ഈ തമാശ കളിച്ചു നടന്നാല്‍ ശരിയാവില്ല ഇടയ്ക്കു ഒരു മാസ്സൊക്കെ വേണ്ടേ എന്നാണ് അദ്ദേഹം കമന്റ് ചെയ്തത്. പുറത്തിങ്ങുന്ന പുതിയ ചിത്രത്തിന് കഥയൊരുക്കുന്നത് ഡെന്നിസ് ജോസഫ് ആയിരിക്കുമെന്നുള്ള സൂചനയാണ് അദ്ദേഹം കമന്റിലൂടെ നല്‍കിയത്. മലയാളത്തിന്റെ സൂപ്പര്‍ഹിറ്റുകളായ രാജാവിന്റെ മകന്, ഇന്ദ്രജാലം, ആകാശദൂത്, നമ്പര്‍ 20 മദ്രാസ് മെയില്‍, ഭൂമിയിലെ രാജാക്കന്മാര്, നിറക്കൂട്ടു, കോട്ടയം കുഞ്ഞച്ചന്, സംഘം, നായര്‍ സാബ്, ഗാന്ധര്‍വം, വഴിയൊരക്കാഴ്ചകള്, ശ്യാമ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത് ഡെന്നിസ് ജോസഫ് ആണ്.