ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ദുൽഖർ സൽമാന്റെ അലക്സാണ്ടർ ആണ്. കഴിഞ്ഞയിടെ അണിയറപ്രവർത്തകർ റിലീസ് ചെയ്ത മോഷൻ പോസ്റ്റർ കുറുപ് രണ്ടാം ഭാഗത്തിന്റെ സൂചന നൽകുന്നത് ആയിരുന്നു. ഇതാണ് ഇപ്പോൾ ആരാധകരെയും ആവേശത്തിൽ ആക്കിയിരിക്കുന്നത്. ഭാഗത്തിന്റ സാധ്യതകളെ ബാക്കിവെച്ച് ആയിരുന്നു ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപിന്റെ ടെയിൽ എൻഡ്.
ആദ്യഭാഗത്തിന്റെ അവസാനത്തിൽ കുറുപിനെ കാണിക്കുന്നത് ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ ആയിരുന്നു. ഇപ്പോൾ അലക്സാണ്ടറിനെ കേന്ദ്രകഥാപാത്രമാക്കി ആദ്യഭാഗവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സിനിമയാണ് അണിയറപ്രവർത്തകർ പ്രഖ്യാപിക്കാൻ തയ്യാറെടുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
‘കുറുപ്’ അമ്പതാം ദിവസം ആഘോഷിക്കുമ്പോൾ ‘അലക്സാണ്ടർ’ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണം 2022ൽ തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു കുറുപ്. മമ്മൂട്ടിയുട കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു സാമ്രാജ്യത്തിലെ അലക്സാണ്ടർ എന്ന അധോലോക നായകൻ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ മകൻ അതേ പേരിൽ ഒരു അധോലോകനായകനായി എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് സിനിമാലോകം.