സോഷ്യല്‍ മീഡിയയില്‍ എങ്ങും ഓണാഘോഷത്തിന് ബഹളമാണ്. മലയാളത്തിലെ പ്രിയപ്പെട്ട നടിമാര്‍ ഇത്തവണത്തെ ഓണത്തിന് നിരവധി ഫോട്ടോഷൂട്ടുകള്‍ ആണ് നടത്തിയിരിക്കുന്നത.് ഫാഷന്‍ ഫോട്ടോഗ്രാഫറായ ജിക്സണ്‍ എടുത്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത.് ചിത്രങ്ങളുടെ പ്രത്യേകത എന്തെന്നാല്‍ മലയാളത്തിലെ മുന്‍നിര നടിമാര്‍ ആണ് ഫോട്ടോഷൂട്ടില്‍ തിളങ്ങിയിരിക്കുന്നത്.
നടി സാനിയ അയ്യപ്പന്, ഗായത്രി സുരേഷ് , അനാര്‍ക്കലി മരിക്കാര്‍, പ്രിയ വാര്യര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് ഫോട്ടോഷൂട്ട് സംഘടിപ്പിച്ചിരിക്കുന്നത്. മലയാള ത്തനിമയില്‍ ആണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ട്രഡീഷണല്‍ ഡ്രസ്സില്‍ അല്പം വെസ്റ്റേണ്‍ ടച്ച് കൊടുത്താണ് വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജിക്സണ്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായി മാറിയിട്ടുള്ളത്.
ഓണത്തിനോട് അനുബന്ധിച്ച് സാനിയ പങ്കുവച്ച ഫോട്ടോഷൂട്ടും ഇന്‍സ്റ്റഗ്രാമില്‍ വൈറല്‍ ആയിരുന്നു. പ്രിയവാര്യരും ഒാണത്തിനോട് അനുബന്ധിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നടന്മാരും ഒട്ടും പുറകിലല്ല. ഉണ്ണി മുകുന്ദന്റെ ലുക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജും ജയസൂര്യയും കുഞ്ചാക്കോബബനും സൗബിന് ഷാഹിറും എല്ലാം കുടുംബമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു.