കേരളം വീണ്ടും മഴ കെടുതി നേരിടുമ്പോൾ സിനിമാ വ്യവസായത്തെയും ഇത് കാര്യമായി തന്നെ ബാധിച്ചിരിക്കുകയാണ്.കഴിഞ്ഞ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി തിയറ്ററുകളിൽ എത്തിയ കൽകി, അമ്പിളി എന്നി ചിത്രങ്ങളെയാണ് മഴകെടുതി കാര്യമായി തന്നെ ബാധിച്ചിരിക്കുന്നത്. പല തിയറ്ററുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ കെടുതി മാറിയിട്ട് വേണം ഈ ചിത്രങ്ങൾ വീണ്ടും പ്രദർശന സജ്ജമാകാൻ.
ഇതോടെ മറ്റ് റിലീസുകളുടെ കാര്യത്തിലും ഒരു അനിശ്ചിതത്വം നിലനിൽക്കുകയാണ്.ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ഓഗസ്റ്റ് 15നാണ് റിലീസ് ചെയ്യുവാൻ ഇരുന്നത്.ചിത്രത്തിന്റെ റിലീസ് ഇതോടെ മാറ്റിയിരിക്കുകയാണ്.പുതിയ തിയതി പ്രഖ്യപിച്ചിട്ടില്ല. ആഗസ്റ്റ് 23ന് പട്ടാഭിരാമനും ആഗസ്റ്റ് 30ന് സാഹോയും റിലീസ് നിശ്ചയിച്ചിട്ടുണ്ട്.ഓണം റിലീസുകളുടെ കാര്യത്തിലും ഒരു അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.സെപ്റ്റംബർ ആറിനാണ് ഇട്ടിമാണിയും ബ്രദേഴ്സ് ഡേയും റിലീസ് തീരുമാനിച്ച് വെച്ചിരിക്കുന്നത്.നിവിൻ പോളി ചിത്രം ലൗ ആക്ഷൻ ഡ്രാമ സെപ്റ്റംബർ ഏഴിനാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.മറ്റ് ചിത്രങ്ങൾ റിലീസ് മാറ്റിയാൽ ഓണം റിലീസും മാറ്റി വെക്കേണ്ടതായി വരും.എന്തായാലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.