കൊറോണക്കാലത്ത് സെലിബ്രിറ്റികളുടെ ഓണാഘോഷമെല്ലാം സോഷ്യല്‍മീഡിയ വഴിയായിരുന്നു. വലിയ ആഘോഷമൊന്നും ഇല്ലെങ്കിലും നടിമാര്‍ എല്ലാവരും സാരിയില്‍ മലയാളി മങ്കകളായി തിളങ്ങിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയ വഴി പോസ്റ്റ് ചെയ്തു. പുറത്തിറങ്ങി ആഘോഷങ്ങള്‍ നടത്താന്‍ പറ്റാത്തതിന്റെ വിഷമം ഒരുങ്ങി തീര്‍ത്തു എന്ന് തന്നെ പറയാം. നിരവധി താരങ്ങള്‍ ഓണവുമായി ബന്ധപ്പെട്ട് നിരവധി ഫോട്ടോഷൂട്ടുകളും നടത്തിയിരുന്നു.
സാരിയുടുത്തു ശ്രീത്വം തുളുമ്പുന്ന മുഖവുമായാണ് എല്ലാ നടിമാരും ഇക്കുറി ചിത്രങ്ങള്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചതും. വ്യത്യസ്തമായ രസകരമായ ക്യാപ്ഷനോട് കൂടിയാണ് നടിമാര്‍ ചിത്രങ്ങള്‍ പങ്കുവച്ചതും. എല്ലാം ഒന്നിനൊന്ന് മികച്ചത് ആണെന്നും പറയാം. മിനിസ്ക്രീന്‍ താരങ്ങളും ഇത്തവണത്തെ ആഘോഷങ്ങള്‍ ചുരുക്കിയാണ് നടത്തിത്. ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും മിനിസ്ക്രീന്‍ താരങ്ങളും പങ്കുവച്ചിരുന്നു. വിവാഹശേഷം ആദ്യമായി ഓണം ആഘോഷിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ട്. എല്ലാവരുടേയും ചിത്രങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യതയാണ് ലഭിച്ചത്.
ഓണക്കാലത്ത് കുഞ്ഞതിഥിയെ വരവേല്‍ക്കുന്ന സന്തോഷവും പലരും പങ്കുവച്ചിരുന്നു. നടന് വിഷ്ണു ഉണ്ണികൃഷ്ണന് ആശംസകള്‍ക്കൊപ്പമാണ് സന്തോഷ വാര്‍ത്ത അറിയിച്ചത്. പേര്‍ളി മാണിയും സന്തോഷ വാര്‍ത്ത പങ്കുവച്ചിരുന്നു.