തിയറ്ററുകളിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരുപോലെ വരവേൽപ്പ് ലഭിച്ച സിനിമയാണ് ഹൃദയം. പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഓരോ കഥാപാത്രത്തെയും ഇഴകീറി പരിശോധിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. അഭിജിത്ത് ഗോപകുമാർ എന്ന പ്രേക്ഷകൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.
അഭിജിത്ത് ഗോപകുമാർ സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പ് – ‘മായയുടെ ‘ഹൃദയം’ ഹൃദയം സിനിമ കണ്ടവർ മുഴുവൻ അരുൺ നിത്യ ജോടികളുടെ കുടുംബ ജീവിതവും, ഒന്നിക്കാൻ പറ്റാതെ പോയ അരുൺ ദർശന ജോഡികളുടെ പ്രണയവും ആണ് എപ്പോഴും പറയുന്നത്.എന്നാൽ ഇവരുടെ അത്ര പ്രാധാന്യം കൊടുക്കാതെ പോയി എങ്കിലും വളരെ ടച്ചിങ് ആയ ഒരു കഥാപാത്രം ആയിരുന്നു മായ എന്ന കഥാപാത്രം…. മുടി അഴിച്ചിട്ടു, പൊട്ട് തൊട്ട് നടന്നുനീങ്ങുന്ന ദർശനയും ആദ്യ കാഴ്ചയിൽ പ്രണയം തോന്നിക്കുന്ന നിത്യയും സിനിമാ മെറ്റീരിയൽ ആണ് എന്നാൽ മായ എന്ന പെൺകുട്ടി വളരെ റിയലിസ്റ്റിക് ആയി തോന്നി…. സ്നേഹത്തിന്റെ അങ്ങേ അറ്റത്തെ അവസ്ഥയിൽ അരുണിനെ സ്നേഹിച്ച ദർശനയെയും അവനെ കൈവിടാതെ സ്വന്തം ആക്കിയ നിത്യയെയും ആണ് സിനിമയിൽ പ്രധാനം ആയി പറയുന്നത് എങ്കിലും ജീവിതത്തിൽ മറന്നു പോകുന്ന ഒരു ഉപഭോഗ വസ്തു ആയി മാറുന്ന ആയിരം മായമാരിൽ ഒരാളെ കൂടി നമ്മുക്ക് കാണാൻ പറ്റി….
അരുൺ എന്ന നായകന് ദർശന എന്ന് എക്സ് കാമുകിയോട് ഉള്ള വാശിക്ക് ബലി ആയവൾ ആണ് മായ…. അരുൺ പ്രണയിക്കാത്ത അവന്റെ പ്രണയിനി. ദർശനയുടെ മുൻപിൽ ആളാകാൻ അവൻ തിരഞ്ഞെടുത്ത ഒരുത്തി. സീനിയർ ആയതു കൊണ്ട് അവനെ വെറുപ്പിക്കാൻ കഴിയാതെ അവൾക്ക് സകലതും സഹിക്കേണ്ടി വന്നു… കേദാറും ആയി ദർശനക്ക് അടുപ്പം ഉണ്ടെന്ന് അറിയുമ്പോൾ അതിന്റെ ദേഷ്യം പോലും മായയോട് മറ്റൊരു രീതിയിൽ അവൻ കാണിക്കാൻ പോകുന്നു…. മായയുടെ കഥയും വളരെ പ്രധാനം ആണ് ഇന്നത്തെ കാലത്ത് … ഉപയോഗിക്കപ്പെടുന്ന ഒരുപാട് മായമാർ നമ്മുക്ക് ചുറ്റും ഉണ്ട്. ദർശനയെ സ്നേഹിച്ച പോലെ നീ എന്നെ സ്നേഹിച്ചിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ അരുൺ മിണ്ടാതെ നിൽക്കുന്ന രംഗം. അത് മായക്ക് എന്ത് വേദന നൽകി എന്ന് പറയാൻ പറ്റില്ല.!! അച്ഛൻ മരിച്ചു കിടക്കുന്ന അവസ്ഥ കൂടി ആണ്. എന്നിട്ടും അവള് ധൈര്യം ആയി ഒരു തീരുമാനം എടുത്തു. ബ്രേക്ക് അപ്പ്!!. എനിക്ക് ആരും ഇല്ലാ നീ എന്നെ സ്നേഹിക്കൂ എന്നവൾ കെഞ്ചിയില്ല… സ്വയമവൾ ആ ബന്ധനത്തിൽ നിന്നും മുക്തയായി!!! Yes she deserves a better person than Arun…. മായയുടെ അവസ്ഥയിൽ കൂടി പോയ പലരും സ്വന്തം ജീവൻ കളഞ്ഞിട്ട് ഉണ്ടാകും. എന്നാൽ മായ അതിനെ അതിജീവിച്ചു. പുതിയ ജീവിതം ജോക്ക് ഒപ്പം തുടങ്ങി….. ഹൃദയം മായയുടെ കൂടെ ആണ്……’