മമ്മൂട്ടി ചിത്രം ‘വണ്‍’ മാര്‍ച്ച് 26ന് റിലീസ് ചെയ്യും. ബോബി-സഞ്ജയയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന് ആയി അത്യുജ്ജ്വലമായ കരിസ്മയോടെയാണ് സിനിമയുടെ ട്രെയിലറില്‍ മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയാണ് എന്റെ രാഷ്ട്രീയമെന്ന മമ്മൂട്ടിയുടെ തുറന്നു പറച്ചലിന് തൊട്ടടുത്ത ദിവസമായിരുന്നു വണ്‍ സിനിമയുടെ ട്രെയ്ലര് റിലീസ് ചെയ്തത്.
കടക്കല്‍ ചന്ദ്രന് എന്ന കഥാപാത്രത്തിന് മറ്റൊരു രാഷ്ട്രീയനേതാവുമായും സാമ്യമുണ്ടാകരുതെന്ന് മമ്മൂട്ടിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും, കഥാപാത്രത്തിന്റെ ലുക്ക് കണ്ടെത്തിയത് മമ്മൂട്ടിയായിരുന്നുവെന്നും സംവിധായകന് സന്തോഷ് വിശ്വനാഥ് പറഞ്ഞിരുന്നു. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും, രംഗനാഥ് രവി സൗണ്ട് ഡിസൈനും.
ജോജു ജോര്‍ജ്ജ്, നിമിഷ സജയന്, മധു, മുരളി ഗോപി, അലന്‍സിയര്‍, രഞ്ജിത് ബാലകൃഷ്ണന്, ബാലചന്ദ്രമേനോന്, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സലിംകുമാര്‍, തോമസ് മാത്യു എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.