ആദ്യഘട്ട കോവിഡ് കാലഘട്ടത്തിനു ശേഷം തിയറ്ററുകൾ തുറന്നപ്പോൾ റീലീസ് ചെയ്യപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ഓപ്പറേഷൻ ജാവ. നവാഗതനായ തരുൺ മൂർത്തി സംവിധാനം ചെയ്ത ആദ്യചിത്രം തിയറ്ററുകളിലും പിന്നീട് ഒടിടി പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴും മികച്ച വിജയമായിരുന്നു നേടിയത്. തരുൺ മൂർത്തിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘സൗദി വെള്ളക്ക’ എന്നാണ് സിനിമയുടെ പേര്. ഉർവശി തിയറ്റഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. തരുൺ മൂർത്തി തന്നെയാണ് സിനിമയുടെ രചന. ദേവി വർമയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ നിർമാതാവാണ് സന്ദീപ് സേനൻ. സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന സിനിമയ്ക്ക് ശേഷം നിർമിക്കുന്ന സിനിമയാണ് സൗദി വെള്ളക്ക. പൃഥ്വിരാജ് നായകനാകുന്ന വിലായത്ത് ബുദ്ധ നിർമിക്കുന്നതും സന്ദീപ് സേനൻ ആണ്.
ലുക്മാൻ അവറാൻ, സുധി കോപ്പ, ബിനു പപ്പു, ഗോകുലൻ, ശ്രിന്ദ, ധന്യ അനന്യ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കഥ, തിരക്കഥ, സംവിധാനം – തരുൺ മൂർത്തി, നിർമ്മാണം – സന്ദീപ് സേനൻ, ഛായാഗ്രഹണം – ശരൺ വേലായുധൻ, ചിത്രസംയോജനം – നിഷാദ് യൂസഫ്, സഹനിർമ്മാണം – ഹരീന്ദ്രൻ, ശബ്ദ രൂപകൽപന – വിഷ്ണു ഗോവിന്ദ് – ശ്രീശങ്കർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സംഗീത് സേനൻ, സംഗീതം – പാലീ ഫ്രാൻസിസ്, ഗാനരചന – അൻവർ അലി, രംഗപടം – സാബു മോഹൻ, ചമയം – മനു മോഹൻ, കാസ്റ്റിംഗ് ഡയറക്ടർ – അബു വാളയംകുളം, വസ്ത്രലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – ജിനു പി.കെ, നിശ്ചലഛായാഗ്രഹണം – ഹരി തിരുമല, പ്രൊഡക്ഷൻ കോർഡിനേറ്റർ – മനു ആലുക്കൽ, പരസ്യകല – യെല്ലോടൂത്സ്.