Thursday, February 25

ദൃശ്യം 2വിലെ ഒരേ പകൽ ഗാനം പുറത്തിറങ്ങി; ലാലേട്ടന്റെ ഭാവങ്ങൾ കിടുവെന്ന് പ്രേക്ഷകർ; വീഡിയോ

Pinterest LinkedIn Tumblr +

മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ദൃശ്യം 2വിലെ ഒരേ പകൽ വീഡിയോ സോങ്ങ് പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് അനിൽ ജോൺസൺ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സോണോബിയ സഫറാണ്. ഗാനത്തിലെ ലാലേട്ടന്റെ ഭാവങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ദൃശ്യം 2 ഈ മാസം പത്തൊൻപതിനാണ് ആമസോൺ പ്രൈം വഴി റിലീസ് ചെയ്യുന്നത്. 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗമാണ് ദൃശ്യം 2. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ, എസ്തര്‍, മുരളി ​ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.