പ്രണയദിനത്തിൽ കാമുകിക്ക് ഒപ്പമുള്ള ലിപ് ലോക് രംഗങ്ങളുമായി കുഞ്ചാക്കോ ബോബൻ. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ‘ഒറ്റ്’ സിനിമയിലെ പ്രണയസുന്ദര ഗാനമാണ് ഇന്ന് റിലീസ് ആയത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ദ്വിഭാഷ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ഗുഡ് വിൽ എന്റർടയിൻമെന്റ്സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമാണ് ഇന്ന് റിലീസ് ചെയ്തിരിക്കുന്നത്. തമിഴിലും മലയാളത്തിലും വീഡിയോ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ‘ഒരേ നോക്കിൽ’ എന്ന് തുടങ്ങുന്ന മലയാളം ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ ആണ്. ‘ഒരേ പാർവയി’ എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിന്റെ വരികൾ മോഹൻ രാജ് ആണ്. എ എച്ച് ഖാസിഫ് ആണ് സംഗീതം നൽകിയിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മോളിവുഡിലേക്ക് എത്തുന്നത്. വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് ഒറ്റ് എന്ന ചിത്രത്തിൽ അരവിന്ദ് സ്വാമി അവതരിപ്പിക്കുന്നത്. ത്രില്ലർ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയിൽ അരവിന്ദ് സ്വാമി വില്ലൻ വേഷത്തിൽ എത്തുന്നുവെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സജീവ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.