ബിബിൻ ജോർജിനെ നായകനാക്കി ഹിറ്റ് മേക്കർ ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബ് കഥ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുകയാണ്.നിരൂപകരും പ്രേക്ഷകരും ഒരുപോലെ ഈ കൊച്ചു ചിത്രത്തെ അഭിനന്ദിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.
ചിത്രത്തെ ജനഹൃദയങ്ങൾ ഏറ്റെടുത്തു എന്നതിന് അടിവര ഇടുന്ന ഒരു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് തൃശൂർ ഗിരിജ തിയേറ്ററിന്റെ ഉടമസ്ഥയായ ഗിരിജ.തൃശൂരിന് അടുത്ത വിയ്യൂർ ഓർഫനേജിലെ കുട്ടികൾക്ക് ഈ സിനിമ കാണുവാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും അവരോട് പൈസ വാങ്ങാതെ ഞാൻ എന്റെ സ്വന്തം ചെലവിൽ സിനിമ കാണിക്കുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിനിടെ ചിത്രം സൂപ്പർ ഹിറ്റിലേക്ക് നീങ്ങുകയാണ്. കുടുംബപ്രേക്ഷകരുടെ ആദ്യ ചോയ്സ് ആയി മാറിയിരിക്കുകയാണ് ഈ കൊച്ചു ചിത്രം