കണ്ണിറുക്കിയും പുരികം വളച്ചും വെടി വെച്ചിട്ടും പ്രേക്ഷകരെ കീഴടക്കിയ ഒമർ ലുലു ചിത്രം ഒരു അഡാർ ലൗവിലെ തമിഴ് സോങ് ടീസർ പുറത്തിറങ്ങി. ഷാൻ റഹ്മാന്റെ മനോഹരമായ സംഗീതത്തിൽ ഒരുങ്ങുന്ന ഗാനത്തിൽ റോഷനും പ്രിയയും നൂറിനുമെല്ലാം ഒന്നിക്കുന്നുണ്ട്. സെപ്റ്റംബർ മാസം ചിത്രം തീയറ്ററുകളിൽ എത്തുമെന്നാണ് ടീസറിൽ പറഞ്ഞിരിക്കുന്നത്. എന്തായാലും ഒരു അഡാർ ലൗ ഹൃദയങ്ങൾ കീഴടക്കുന്നത് കാണാനായി കാത്തിരിക്കാം.