ബോളിവുഡില്‍ തരംഗമായി ‘ഒരു അഡാറ് ലവ്’ ഹിന്ദി മൊഴിമാറ്റ പതിപ്പ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തെത്തിയ മലയാളം റൊമാന്റിക് കോമഡി ചിത്രമാണ് ‘ഒരു അഡാറ് ലവ്’. വിസഗാര്‍ ഹിന്ദി എന്ന യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് റിലീസ് ചെയ്തത്.
ചിത്രത്തിന് ഇതുവരെ ലഭിച്ച കാഴ്ചകള്‍ 2.1 കോടിക്കു മുകളിലാണ്. ഏപ്രില്‍ 29നാണ് യുട്യൂബ് ചാനലില്‍ ചിത്രം എത്തിയത്. ആറു ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അഞ്ചര ലക്ഷത്തിലേറെ ലൈക്കുകളും 23,000ല്‍ ഏറെ കമന്റുകളും ചിത്രം നേടിയിട്ടുണ്ട്. ‘ഏക് ധന്സു ലവ് സ്റ്റോറി’ എന്നാണ് ഹിന്ദി മൊഴിമാറ്റ പതിപ്പിന് പേരിട്ടിരിക്കുന്നത്. ‘
ചങ്ക്സി’നു ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം വലിയ പ്രീ റിലീസ് പബ്ലിസിറ്റി നേടിയ ചിത്രം കൂടിയായിരുന്നു. റോഷന് അബ്ദുള്‍ റഹൂഫ്, നൂറിന് ഫെരീഫ്, പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാന് ആയിരുന്നു. 2018ല്‍ മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലടക്കം രണ്ടായിരം തീയേറ്ററുകളിലായാണ് ഒരു അഡാര്‍ ലവ് റിലീസ് ചെയ്തത്.