സിനിമക്ക് അഭിനയിക്കുന്നതിനേക്കാൾ ഏറെ കഥാപാത്രമായി ജീവിക്കുന്ന ഒരു നായികയെ തേടി നടക്കുന്ന രണ്ടു യുവാക്കൾ. അതിനായി അവർ ചെയ്യാത്ത വേലകളില്ല. സ്വാഭാവികമായ നർമ്മത്തിലൂന്നി പ്രണയവും ചേർത്ത് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിരിക്കുന്ന ‘ഒരു ചുറ്റിക്കളി കഥ’ എന്ന ഷോർട്ട് ഫിലിം പ്രേക്ഷകർക്ക് പകരുന്നത് ഒരു പക്കാ ഫീൽ ഗുഡ് അനുഭവമാണ്. ശ്രീറോഷ് സംവിധാനം നിർവഹിച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ നിർമാണം അഖിൽ പീറ്റർ, ബെറ്റ്ലിൻ ബാബു എന്നിവർ ചേർന്നാണ്. സംവിധായകൻ ശ്രീറോഷ് തന്നെയാണ് സ്ക്രിപ്റ്റും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നത്. വിഷ്ണു ടി ആർ ഛായാഗ്രഹണവും വിഷ്ണു രാജശേഖർ സംഗീതവും നിർവഹിച്ചിരിക്കുന്നു.