ഒരു റൊണാൾഡോ ചിത്രം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫുൾഫിൽ സിനിമാസിന്റെ ബാനറിൽ റിനോയ് കല്ലൂർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും.
ക്യൂൻ എന്ന സിനിമയിലൂടെയും ഒരു കളർ പടം എന്ന ഹ്രസ്വചിത്രത്തിലൂടെയും ശ്രദ്ധേയനായ അശ്വിൻ ജോസ്, സ്റ്റാർ മാജിക്ക്, ഇൻസ്റ്റഗ്രാം റീൽസ് എന്നിവയിലൂടെ ശ്രദ്ധേയയായ ചൈതന്യ പ്രകാശ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ഇന്ദ്രൻസ്, ലാൽ, മിഥുൻ എം ദാസ്, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.