തിയറ്ററുകളിൽ സാധാരണ പ്രേക്ഷകരുടെ നിറഞ്ഞ കൈയടി ഏറ്റുവാങ്ങി ‘ഒരു താത്വിക അവലോകനം’. ജോജു ജോർജ് പ്രധാനവേഷത്തിൽ എത്തുന്ന ചിത്രം നവാഗതനായ അഖിൽ മാരാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 31ന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക പ്രതികണം നേടി മുന്നേറുകയാണ്. പടം കണ്ടിറങ്ങിയവർ ഒറ്റവാക്കിൽ ‘സൂപ്പർ, കുടുംബവുമായി വന്ന് കാണാൻ പറ്റിയ ചിത്രം’ എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്.
സാധാരണക്കാരൻ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നതെന്ന് ഒരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. നിലവിലെ ആനുകാലിക വിഷയങ്ങളെ ഹാസ്യത്തിൽ ചാലിച്ചുള്ള സിനിമയാണെന്നും എല്ലാവർക്കും കാണാൻ പറ്റുന്ന സിനിമയാണെന്നും സിനിമ കണ്ടിറങ്ങിയ ഒരു പ്രേക്ഷക അഭിപ്രായപ്പെട്ടു. ജോജുവിനെ കൂടാതെ നിരഞ്ജൻ രാജു, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്.
ചിത്രത്തിന്റെ രചനയും അഖിൽ മാരാരാണ് നിർവഹിച്ചിരിക്കുന്നത്. യൊഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. മേജര്‍ രവി, ഷമ്മി തിലകന്, പ്രശാന്ത് അലക്സാണ്ടര്‍, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട്, പ്രേംകുമാര്‍, മാമുക്കോയ, കൊട്ടാരക്കര ശ്രീധരന് നായരുടെ മകള്‍ ശൈലജ, ജയകൃഷ്ണന്, നന്ദന് ഉണ്ണി, മന് രാജ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട്, അഭിരാമി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രാഹണം – വിഷ്ണു നാരായണൻ, വരികൾ – കൈതപ്രം, മുരുകന് കാട്ടാകട, സംഗീതം – ഒ കെ രവിശങ്കര്‍. ശങ്കര്‍ മഹാദേവന്, മധു ബാലകൃഷ്ണന്, ജോസ് സാഗര്‍, രാജാലക്ഷ്മി, ഖാലിദ് എന്നിവരാണ് ഗായകര്‍. പശ്ചാത്തല സംഗീതം – ഷാന്‍ റഹ്മാന്, എഡിറ്റിംങ് – ലിജോ പോള്‍, പ്രൊജ്റ്റ് ഡിസൈന്‍ - ബാദുഷ, ലൈന്‍ പ്രൊഡ്യുസർ - മേലില രാജശേഖരന്, പ്രൊഡക്ഷന്‍ കണ്ട്രോളര് – എസ്സാ കെ എസ്തപ്പാന്, കല – ശ്യാം കാര്ത്തികേയന്, മേക്കപ്പ് – ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം – അരവിന്ദന്, സ്റ്റില്‍സ് – സേതു, പരസ്യകല – അധിന് ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബോസ്, ഫിനാന്‍സ് കണ്ട്രോളര് – സുനില്‍ വേറ്റിനാട്, പ്രൊജക്റ്റ് മെന്റര്‍ – ശ്രീഹരി, പിആര്‍ഒ – എ എസ് ദിനേശ്.