ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ അഖില്‍ മാരാര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. ചിത്രത്തിന്റെ ട്രയ്ലര്‍ ഇന്ന് രാവിലെ പത്തു മണിക്ക് റിലീസ് ചെയ്തു. ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ഒരു മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രം ഡിസംബര്‍ മുപ്പത്തിയൊന്നിന് റിലീസ് ചെയ്യും.
അജു വര്‍ഗീസ്, മേജര്‍ രവി, ഷമ്മി തിലകന്, നിരഞ്ചന്, പ്രശാന്ത് അലക്സാണ്ടര്‍, ബാലാജി ശര്‍മ്മ, അസീസ് നെടുമങ്ങാട്, പ്രേം കുമാര്‍, മാമുക്കോയ തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വിഷ്ണു നാരായണന് കാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ലിജോ പോള്‍ ആണ്.
കൈതപ്രം, മുരുകന് കാട്ടാകട എന്നിവര്‍ ചേര്‍ന്ന് വരികള്‍ രചിച്ച ഈ ചിത്രത്തിന് കലാസംവിധാനം നിര്‍വഹിച്ചത് ശ്യാം കാര്ത്തികേയന് ആണ്. രാജേഷ് ചലച്ചിത്രം ആണ് ഈ സിനിമയുടെ സൗണ്ട് ഡിസൈന്‍ ഒരുക്കിയിരിക്കുന്നത്. യോഹാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചൈത്രം യോഹാന്‍ മൂവീസ് ആണ് വിതരണം ചെയ്യുന്നത്.