അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ചേർന്ന് തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഒരു യമണ്ടൻ പ്രേമകഥ’. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ദുൽഖർ തന്നെയാണ് തന്റെ പേജിലൂടെ ആ സന്തോഷം പങ്കുവെച്ചത്. ദുല്‍ഖറിനൊപ്പം സലീം കുമാർ, ധര്മജന് ബോള്‍ഗാട്ടി, രമേശ് പിഷാരടി, തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിന്‍ ജോര്‍ജ് എന്നിവരും അഭിനയിക്കും. സംഗീതം നാദിർഷ. പി സുകുമാർ ഛായാഗ്രഹണം. ഫോർട്ട്കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.