ഈ വര്‍ഷം ടൊവിനോ തോമസ് നായകനായിട്ടെത്തുന്ന ആദ്യ ചിത്രമായി ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു’ തിയറ്ററുകളിലേക്ക് എത്തി. മൂന്ന് സിനിമകളില്‍ പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ അതിഥി വേഷം ചെയ്തതിന് ടൊവിനോയ്ക്ക് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ആദ്യം ലൂസിഫറിലെ ജതിന് രാംദാസ്, പിന്നീട് ഉയരെയിലെ വിശാല്‍ രാധകൃഷ്ണന്, വൈറസില്‍ കോഴിക്കോട് കളക്ടറായും താരം പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിതാ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായിട്ടാണ് ‘ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടു’ എത്തിയിരിക്കുന്നത്. സലീം അഹമ്മദിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ ഒരു സംവിധായകനായിട്ടാണ് ടൊവിനോ എത്തുന്നത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.