വലിയ ബഹളങ്ങളില്ലാതെ തിയറ്ററുകളിലേക്ക് എത്തുന്ന കുഞ്ഞുസിനിമകൾ ചരിത്രം സൃഷ്ടിക്കുകയാണ്. ബാലു വർഗീസും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് സുമേഷ് ആൻഡ് രമേഷ്. റിലീസ് ആയി അഞ്ചു ദിവസത്തിനുള്ളിൽ 1000 ത്തിലധികം ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഒരു മികച്ച ഫാമിലി എന്റർടയിൻമെന്റ് ആയ ചിത്രത്തിൽ സലിം കുമാറും പ്രവീണയും ശക്തമായ കഥാപാത്രങ്ങളായി എത്തുന്നു.
ഡിസംബർ പത്തിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ആയി മൂന്നു ദിവസത്തിനുള്ളിൽ 810 ഹൗസ് ഫുൾ ഷോകളാണ് ചിത്രം കളിച്ചത്. അഞ്ചു ദിവസത്തിനുള്ളിൽ 1247 ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. കോവിഡ് രണ്ടാം തരംഗത്തിനു ശേഷം വീണ്ടുമൊരു സർപ്രൈസ് ഹിറ്റ് ആണ് മലയാളസിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ബാലുവും ശ്രീനാഥ് ഭാസിയും ചിത്രത്തിൽ സഹോദരങ്ങളായി എത്തുമ്പോൾ മാതാപിതാക്കളുടെ വേഷത്തിലാണ് സലിംകുമാറും പ്രവീണയും എത്തുന്നത്.
മികച്ച സ്വീകരണമാണ് സുമേഷ് ആൻഡ് രമേഷിന് പ്രേക്ഷകർ നൽകിയത്. ഞായറാഴ്ചയും ശനിയാഴ്ചയും നിരവധി ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്. ഫീൽ ഗുഡ് എന്റർടയിൻമെന്റായ ചിത്രം കുടുംബങ്ങൾക്കൊപ്പം കുട്ടികളെയും യൂത്തിനെയും ആകർഷിക്കുന്നു. വൈറ്റ് സാൻഡ് മീഡിയ ഹൗസിന്റെ ബാനറിൽ ഫരീദ് ഖാൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ജോസഫ് വിജീഷ് സനൂപ് തൈക്കുടം എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.