ദുൽഖർ സൽമാൻ നായകനായെത്തിയ ഒരു യമണ്ടൻ പ്രേമകഥ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.നവാഗതനായ ബി സി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹിറ്റ് ഫിലിം തിരക്കഥാകൃതുകളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
ചിത്രത്തിന്റെ 5 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം അഞ്ച് ദിവസങ്ങളിൽ നിന്നായി 12 കോടി 8 ലക്ഷം രൂപയുടെ ഗ്രോസ് കളക്ഷൻ ആണ് സ്വന്തമാക്കിയത്.കുടുംബപ്രേക്ഷകരുടെയും കുട്ടികളുടെയും പിന്തുണയാണ് ചിത്രത്തിന് സഹായകമായത്.
ചിത്രം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ, സലിംകുമാർ, സൗബിൻ സാഹിർ, ഹരീഷ് കണാരൻ, നധർമജൻ ബോൾഗാട്ടി തുടങ്ങിയവർ അവർ നയിച്ച കോമഡി രംഗങ്ങൾ ആണ് ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ താരങ്ങൾ ഒന്നിച്ച രംഗങ്ങളെല്ലാം തന്നെ ചിത്രത്തിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ചു