ഇപ്പോഴും ഒരു തീർപ്പാകാത്ത ഷെയിൻ നിഗം വിഷയത്തിൽ പ്രതികരണവുമായി പി സി ജോർജ്. ഷെയ്ൻ മോശക്കാരൻ ആണെന്ന പറഞ്ഞ നിർമാതാക്കൾ അത്രക്ക് മാന്യന്മാരാണോ എന്നാണ് പി സി ജോർജ് ചോദിക്കുന്നത്. കഞ്ചാവടിക്കും, കള്ളുകുടിക്കും എന്ന് പറഞ്ഞ് ഷെയിനെ അപമാനിച്ച അവർ ആദ്യം മാപ്പ് പറയട്ടെ എന്നാണ് പി സി ജോർജ് പറയുന്നത്.
ഷെയ്ന് നല്ല ഒരു ചെറുപ്പക്കാരന്, നല്ല അഭിനയം. അവന് ക്ഷമ പറയണമെന്നാണ് പ്രൊഡൂസര്‍മാര്‍ പറയുന്നത്. ഈ പറയുന്നവന്മാരെന്നാ മാന്യന്മാരാണോ. അവര്‍ നടിമാരൊക്കെ മാന്യമായാണോ പെരുമാറുന്നത്. അവനെ കുറിച്ച് അവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞതെന്താ. ഇവന് കഞ്ചാവടിക്കും, കള്ളുകുടിക്കും. ഇതില്പരം ഒരു നടനെ അപമാനിക്കാനുണ്ടോ. ഇങ്ങനെ ചെയ്ത അവര്‍ ക്ഷമ പറയട്ടെ. അതിനു ശേഷം ഷെയ്നോട് ക്ഷമ പറയാന്‍ പറയുവാണേല്‍ സമ്മതിക്കാം.