ഗായകൻ പി ജയചന്ദ്രന്റെ പുത്തൻ മെയ്ക് ഓവർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഒറ്റ നോട്ടത്തിൽ കണ്ടവർ അബു സലിം ആണോന്ന് വരേ ചോദിച്ചുപോകുന്ന കിടിലന്‍ ലുക്കിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. തന്റെ 76ആം വയസ്സിലാണ് അദ്ദേഹം കിടിലൻ ലൂക്കിൽ എത്തിയിരിക്കുന്നത്. വസ്ത്രാരണത്തിലും സ്റ്റൈലിലും എന്നും തന്റേതായ രീതി പിന്തുടരുന്ന താരം വ്യത്യസ്ത ഗെറ്റപ്പുകള്‍ പരീക്ഷിക്കാനും മിടുക്കനാണെന്ന് ഇപ്പോൾ ആരാധകർക്ക് ബോധ്യമായി. ബോഡി ഫിറ്റ്നസിന്റെ കാര്യത്തിൽ പ്രായത്തിന് വല്യ സ്ഥാനം ഇല്ലെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകയാണ്.
ഈ പുതിയ മേക്കോവറിന് പിന്നിലെ രഹസ്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുകയാണ് ഗായകൻ പി ജയചന്ദ്രൻ.
‘ എന്റെ സുഹൃത്ത് സതീഷ് ഒപ്പിച്ച പണിയാണിത്. അദ്ദേഹത്തെ കാണാനായി വീട്ടില്‍ ചെന്നപ്പോള്‍ എന്റെ രൂപം കണ്ട് ഒരു ഫോട്ടോ എടുക്കട്ടെ എന്നുചോദിച്ചു. ഞാന്‍ ആദ്യം വേണ്ടയെന്ന് പറഞ്ഞു. പിന്നെ അദ്ദേഹത്തിന്റെ മകനാണ് ഇങ്ങനെ ഒരു മസില്‍മാന്റെ സ്റ്റൈലില്‍ നില്ക്കാന് പറഞ്ഞത്. ഞാനെന്താ ഗുസ്തിക്കാരനാണോ ഇങ്ങനൊയൊക്കെ നില്ക്കാന് എന്ന് ചോദിച്ച് രക്ഷപ്പെടാന്‍ നോക്കിയെങ്കിലും അവര്‍ സമ്മതിച്ചില്ല. പിന്നെ ഞാനും വഴങ്ങിക്കൊടുത്തു. ഫോട്ടോ എടുത്തെങ്കിലും അത് എവിടേയും പരസ്യപ്പെടുത്തരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ പുള്ളി പണി പറ്റിച്ചു. ഫോട്ടോ കണ്ട് മോഹന്‍ലാല്‍ വിളിച്ചിട്ട്, ജയേട്ടാ അടിപൊളിയായിട്ടുണ്ടല്ലോ എന്നൊക്കെ പറഞ്ഞു. പിന്നെ മന്ത്രി വി.എസ് സുനില്‍കുമാര്‍ വിളിച്ച് ഈ ഫോട്ടോ മോര്‍ഫ് ചെയ്തതാണോ അതോ ഒറിജിനല്‍ തന്നെയാണോ എന്ന് ചോദിച്ചു. അങ്ങനെ കുറേപ്പേര് വിളിച്ച് ചോദിച്ചപ്പോഴാണ് ഇത് ഫേയ്മസായതായി ഞാനും അറിയുന്നത്,’ ജയചന്ദ്രന് പറഞ്ഞു
ആരാധകർക്കിടയിൽ ഈ ഗെട്ടപ്പിന് വലിയ പ്രശംസകൾ ആണ് ലഭിക്കുന്നത്. ഈ പ്രായത്തിലും എന്ന ഒരു ലുക്ക് ആണ് എന്ന് തുടങ്ങി നിരവധി കമന്റുകൾ ആണ് ചിത്രത്തിനെ തേടി എത്തുന്നത്. ആർക്കും അനുകരിക്കാൻ തോന്നുന്ന തരത്തിലുള്ള വസ്ത്രധാരണമാണ് അദ്ദേഹത്തിന്റേതെന്ന് കമന്റുകൾ പറയുന്നു. താടിയാണ് പ്രധാന ആകർഷണം എന്ന് ചിലർ പറയുമ്പോൾ മസിൽ പെരുപ്പിച്ച് ഹോളിവുഡ് സ്റ്റൈലിലാണ് അദ്ദേഹം എത്തിയിരിക്കുന്നത് എന്ന് മറ്റ് ചിലർ പറയുന്നു. എന്താണെങ്കിലും രസകരമായ കമന്റുകളോടെ ചിത്രം ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.