Wednesday, January 20

ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാനവേഷങ്ങളിലെത്തുന്ന ദുനിയാവിന്റെ ഒരറ്റത്തിലെ ‘പാട്ടുപെട്ടിക്കാര’ ഗാനം പുറത്തിറങ്ങി [VIDEO]

Pinterest LinkedIn Tumblr +

ഒരു മെക്‌സിക്കന്‍ അപാരത, ദ് ഗാംബ്ലര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ദുനിയാവിന്റെ ഒരറ്റത്ത്’. ശ്രീനാഥ് ഭാസിയും സുധി കോപ്പയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സ് പ്രൊഡക്ഷന്‍സ്, കാസ്റ്റലിസ്റ്റ് എന്റര്‍ടൈയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ ലിന്റോ തോമസ്സ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേർന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം മനീഷ് മാധവന്‍ നിര്‍വ്വഹിക്കുന്നു.
ചിത്രത്തിലെ പാട്ടുപെട്ടിക്കാര എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. ഗാനത്തിന് സംഗീതം നൽകിയതും ആലപിച്ചതും ഇന്ദുലേഖ വാര്യർ ആണ്

സഫീര്‍ റുമനെ, പ്രശാന്ത് മുരളി എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. കോ പ്രൊഡ്യുസര്‍: സ്‌നേഹ നായര്‍,ജബിര്‍ ഓട്ടുപുരയ്ക്കല്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗോകുല്‍ നാഥ് ജി.

“Lucifer”
Loading...
Share.

About Author

Comments are closed.