മികച്ച ചിത്രങ്ങൾ മലയാളിക്ക് സമ്മാനിക്കുന്നതിൽ മുന്നിട്ട് നിൽക്കുന്ന E4 എന്റർടൈൻമെന്റ് നിർമിക്കുന്ന പുതിയ ചിത്രം പടയുടെ ഷൂട്ടിങ് ആരംഭിച്ചു. കമൽ കെ എം സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ചാക്കോച്ചൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിങ്ങനെ വമ്പൻ ഒരു താരനിര തന്നെയാണ് ‘പട’ വെട്ടാൻ ഇറങ്ങിതിരിച്ചിരിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. E4 എന്റർടൈൻമെന്റ് ഒരുക്കിയ ഇഷ്ക് വിജയകരമായി പ്രദർശനം തുടരുമ്പോൾ തന്നെയാണ് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതെന്നതും പ്രേക്ഷകർക്ക് ഏറെ ആവേശം പകർന്നിരിക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.