ഫിലിം എഡിറ്ററും സംവിധായകനുമായ ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് പടച്ചോനേ ഇങ്ങള് കാത്തോളീ. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ആൻ ശീതൾ, ഗ്രേസ് ആന്റണി എന്നിവരാണ് ചിത്രത്തിലെ നായികമാർ.
ഹരീഷ് കണാരൻ, വിജിലേഷ്, ദിനേശ് പ്രഭാകർ, നിർമ്മൽ പാലാഴി, അലൻസിയർ, ജോണി ആൻ്റണി, മാമുക്കോയ, ഷൈനി സാറ, സുനിൽ സുഗത, രഞ്ജി കങ്കോൽ, രസ്ന പവിത്രൻ, സരസ ബാലുശ്ശേരി, രഞ്ജിത്ത് മണമ്പ്രക്കാട്ട്, നതാനിയൽ മഠത്തിൽ, നിഷ മാത്യു, ഉണ്ണിരാജ, രാജേഷ് മാധവൻ, മൃദുല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ചിത്രം നിർമിക്കുന്നത് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസുകുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ്. ‘വെള്ളം’, ‘അപ്പൻ’ എന്നിവയാണ് ഇവർ നിർമിച്ച മറ്റ് രണ്ട് ചിത്രങ്ങൾ. പ്രദീപ് കുമാറാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. നിധീഷ് നടേരി, ബി. കെ ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു. കിരൺ ദാസ് എഡിറ്റിങ്ങും വിഷ്ണു പ്രസാദ് ഛായാഗ്രഹണവും രഞ്ജിത്ത് മണലിപറമ്പിൽ മേക്കപ്പും ചെയ്യുന്നു. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. സുജിത്ത് മട്ടന്നൂർ ആണ് വസ്ത്രാലങ്കാരമൊരുക്കിയത്. പി ആർ ഓ മഞ്ജു ഗോപിനാഥ്.