നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച് സണ്ണി വെയ്ൻ നിർമിക്കുന്ന നിവിൻ പോളി ചിത്രമാണ് പടവെട്ട്.
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ആദ്യ സംരംഭമായ നാടകം മോമെന്റ്റ് ജസ്റ്റ് ബിഫോർ ഡെത്തിന്റെ സംവിധായകനായ ലിജു കൃഷ്ണ തന്നെ ആണ് ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ ഇന്ന് രാവിലെ പുറത്ത് വിട്ടിരുന്നു. “സംഘർഷങ്ങൾ… പോരാട്ടങ്ങൾ… അതിജീവനം… നമ്മൾ പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും.” എന്ന കുറിപ്പോടു കൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. പോസ്റ്റർ ചുരുങ്ങി നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കഴിഞ്ഞു. ട്വിറ്ററിലും ഫസ്റ്റ് ലുക്കിന് ഗംഭീര അഭിപ്രായങ്ങൾ തന്നെയാണ് ലഭിക്കുന്നത് . ട്വിറ്റർ ട്രെന്റിങിൽ ആദ്യ ഇരുപതിൽ സ്ഥാനം പിടിക്കാനും ചിത്രത്തിനായി.
Here is the fierce first look of @NivinOfficial 's #Padavettu @manjuwarrier @sunnywayn @adithibalan pic.twitter.com/w2OvzSuna1
— Ramesh Bala (@rameshlaus) July 19, 2020
Looks like another intense, powerful film and role for @NivinOfficial 👍#Padavettu from Sunny Wayne Productions, written and directed by Liju Krishna#NivinPauly pic.twitter.com/jLsmt6EYg1
— Kaushik LM (@LMKMovieManiac) July 19, 2020
.@NivinOfficial indeed has a great lineup in Mollywood!
Here's the first look of #Padavettu from @SunnyWayn Productions, written and directed by #LijuKrishna.@ManjuWarrier4 @AditiBalan @govind_vasantha pic.twitter.com/BPs1Q00hmj
— Siddarth Srinivas (@sidhuwrites) July 19, 2020
Here's the first look of @NivinOfficial's #Padavettu from @SunnyWayn Productions written and directed by #LijuKrishna.@ManjuWarrier4 @AditiBalan @govind_vasantha #NivinPauly pic.twitter.com/TVUE3tCXfF
— Haricharan Pudipeddi (@pudiharicharan) July 19, 2020
നിവിൻ പോളിയുടെ വരാനിരിക്കുന്ന വൻ ബഡ്ജറ്റ് ചിത്രങ്ങളുടെ നിരയിലാണ് പടവെട്ടു ഒരുങ്ങുന്നത്.സണ്ണി വെയ്നും നിവിൻ പോളിയും ലിജു കൃഷ്ണയും ഒന്നിക്കുമ്പോൾ
മലയാള സിനിമക്ക് ഈ ചിത്രം പുതിയ പ്രതീക്ഷകൾ നൽകുന്നു.
അരുവി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയായ അദിതി ബാലനാണ് നായിക. മഞ്ജു വാര്യര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്, ഇന്ദ്രന്‍സ്, വിജയരാഘവന്, കൈനകിരി തങ്കരാജ്, ബാലന് പാറക്കല്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. ദീപക് ഡി മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന് സംഗീതം നല്കുന്നു. ബിബിന്‍ പോളാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. എഡിറ്റിംഗ് ഷഫീഖ് മുഹമ്മദലിയും സൌണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്ക്അപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, VFX മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്, പരസ്യകല ഓള്ഡ്മങ്ക്സ്.