ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം സംവിധാനം നിർവഹിച്ച പടയോട്ടം പ്രേക്ഷകർക്ക് നിലക്കാത്ത ചിരികൾ സമ്മാനിക്കുന്നതിനൊപ്പം ബോക്സ് ഓഫീസിൽ വമ്പൻ കളക്ഷൻ കൂടിയാണ് ചിത്രം കൈവരിച്ചിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നിങ്ങനെ രണ്ടു ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ചിട്ടുള്ള വീകെന്ദ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ മൂന്നാമത്തെ ബ്ലോക്ക്ബസ്റ്റർ തന്നെയാണ് പടയോട്ടമെന്ന് നിസംശയം ഉറപ്പിച്ചു കഴിഞ്ഞു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം എന്നിങ്ങനെ പ്രധാന സെന്ററുകളിൽ എല്ലാം റെക്കോർഡ് കളക്ഷൻ തന്നെ ചിത്രം നേടിയിട്ടുണ്ട്. അതിനാൽ തന്നെ കൂടുതൽ ഷോകൾ നടത്താനും അണിയറ പ്രവർത്തകർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം പശ്ചാത്തലമാക്കിയാണ് പടയോട്ടത്തിന്റെ കഥ ആരംഭിക്കുന്നത്. സേനന് (ദിലീഷ് പോത്തന്), ശ്രീ (സൈജു കുറുപ്പ്), രഞ്ചു (സുധി കോപ്പ) പിങ്കു (ബേസില്‍ ജോസഫ്) എന്നീ നാല്‍വര്‍ സംഘത്തിലേക്ക് ചെങ്കല്‍ രഘു (ബിജു മേനോന്) എന്ന ഗുണ്ട വരുന്നതും, അവര്‍ തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡേക്കും, അവിടെനിന്ന് തിരിച്ചും നടത്തുന്ന യാത്രയാണ് പടയോട്ടം പറയുന്നത്. യാത്രയ്ക്കിടയിലെ സംഭവവികാസങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പറയുകയാണ് റഫീഖ് ഇബ്രാഹിം. പ്രശാന്ത് പിള്ളയാണ് സംഗീതം. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. പടയോട്ടത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് രതീഷ് രാജാണ്. അരുണ്‍, അജയ്, സോനു എന്നിവരാണ് തിരക്കഥ.