ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പടയോട്ടം. ഓണം റിലീസായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് 5 മണിക്ക് പൃഥ്വിരാജ് സുകുമാരൻ പുറത്ത് വിടും.വാഗതനായ റഫീഖ് ഇബ്രാഹിംമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മാസ്സ് രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കിയ ഒരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കോളനിയിലെ പ്രധാന ഗുണ്ടയായ ചെങ്കല്‍ രഘുവിന്റെ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.
ബിജു മേനോന് ഇന്നേവരെ കാണാത്ത മാസ്സ് പരിവേഷത്തില്‍ എത്തുമ്ബോള്‍ അദ്ദേഹം വ്യത്യസ്തമായ ഒരു ഗെറ്റപ്പാണ് അതിനായി സ്വീകരിച്ചിരിക്കുന്നതും. നരച്ച താടിയും മുടിയും ഉള്ള കിടിലന്‍ ലുക്കിലാണ് പോസ്റ്ററുകളില്‍ എല്ലാം ബിജു മേനോന് എത്തിയത്.