ബിജു മേനോനെ നായകനാക്കി റഫീഖ് ഇബ്രാഹിം ഒരുക്കുന്ന പടയോട്ടം ഓണം റിലീസായി തീയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. പക്കാ കോമഡി റൂട്ടിലുള്ള ഈ റോഡ് മൂവി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് നിർമിക്കുന്നത്.
ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ മറ്റൊരു സൂപ്പർഹിറ്റായിരിക്കും പടയോട്ടമെന്നുറപ്പ്. ചെങ്കൽ രഘുവായി മാസ്സ് ലുക്കിൽ എത്തിയ ബിജു മേനോന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ബിജു മേനോനെ കൂടാതെ സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിങ്ങനെ ഒരു വമ്പൻ താരനിര തന്നെയാണ് ഈ ചിരിയോട്ടത്തിന് പങ്കെടുക്കുന്നത്.