പ്രേക്ഷകമനസ്സുകളിലും തീയറ്ററുകളിലും വിജയക്കൊടി പാറിച്ച തത്തമ്മചിരികൾ ബോക്സ് ഓഫീസിലും നടത്തിയത് വമ്പൻ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജയറാം, ചാക്കോച്ചൻ എന്നിവരെ നായകരാക്കി രമേഷ് പിഷാരടി ഒരുക്കിയ പഞ്ചവർണതത്ത 12 ദിവസം കൊണ്ട് 7.65 കോടി ഗ്രോസാണ് ബോക്സോഫീസിൽ നിന്നും നേടിയിരിക്കുന്നത്. 3.92 കോടിയുടെ സാറ്റലൈറ്റും സ്വന്തമാക്കിയിട്ടുള്ള പഞ്ചവർണതത്ത ഇപ്പോൾ 11 കോടിയിലേറെ രൂപയുടെ ബിസിനസ്സ് നടത്തി വമ്പൻ വിജയത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. മണിയൻപിള്ള രാജുവും സപ്ത തരംഗ് സിനിമാസും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് ഈ അവധിക്കാലത്ത് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച ഒരു ദൃശ്യവിരുന്ന് തന്നെയാണ്. ചിരിക്കാനേറെയുള്ളത് പോലെ തന്നെ ചിന്തിക്കാനുമേറെ ചിത്രം പ്രേക്ഷകർക്കായി നൽകുന്നുണ്ട്. രമേഷ് പിഷാരടി എന്ന സംവിധായകന്റെ അരങ്ങേറ്റത്തോടൊപ്പം കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകൻ ജയറാമിന്റെ ഒരു തിരിച്ചുവരവ് കൂടിയാണ് പഞ്ചവർണതത്തയിലൂടെ പ്രേക്ഷകർ ദർശിച്ചിരിക്കുന്നത്.