അമ്പിളി എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ താരമാണ് സൗബിൻ ഷാഹിർ. കുമ്പളങ്ങി നൈറ്റ്സ്, സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങളിലൂടെ നായകനായി അഭിനയിച്ച് കയ്യടി നേടിയ താരവുമാണ് അദ്ദേഹം. വളരെ ചെറിയ പ്രായത്തിൽ ക്രോണിക് ബാച്ചിലർ എന്ന ചിത്രത്തിൽ അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. പിന്നീട് വർഷങ്ങൾക്കു ശേഷം സൗബിൻ എത്തുന്നത് രാജീവ് രവിയുടെ അന്നയും റസൂലിൽ ആണ്. അസിസ്റ്റന്റ് ആയി ജീവിതം മുന്നോട്ട് പോയ കാലഘട്ടത്തെ കുറിച്ചു അടുത്തിടെ സൗബിൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാണ്ടിപ്പട എന്ന ചിത്രത്തിൽ മയിലിന്റെ വേഷത്തിൽ എത്തിയത് താൻ ആണെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
സൗബിന്റെ വാക്കുകൾ:
അസിസ്റ്റ് ചെയ്ത എല്ലാ പടങ്ങളിലും പാസിംഗ് ഷോട്ട് പോയിട്ടുണ്ട്. മുഖമൊന്നും കാണില്ല. പാണ്ടിപ്പട സിനിമയിൽ ഹനീഫ് ഇക്ക മയിൽ ആയി വരുന്നില്ലേ?. അതിൽ ഹനീഫിക്ക മയിലിന്റെ തല വച്ച ശേഷം ഓടി, അവസാനം ആ തല പോകുന്നവരെ ഞാനാണ് ആ മയില്‍.