മലയാളിക്ക് ഫുട്ബോളിനോടുള്ള ആരാധന ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഫുട്ബോൾ മലയാളിയുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. ഫുട്ബോളിനെ കേന്ദ്രീകരിച്ചുള്ള നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിൽ ജന്മം കൊണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്തമായ ഒരു ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. അച്ഛന്റെ സംവിധാനത്തില്‍ മകള്‍ നായികയാകുന്ന ചിത്രം ‘പന്താ’ണ് പ്രദർശനത്തിനൊരുങ്ങുന്നത്. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ അബേനി ആദിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായെത്തുന്നത്. അപ്പോജി ഫിലീംസിന്റെ ബാനറില്‍, ഷാജി ചങ്ങരംകുളം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും ആദിയാണ്. കാല്പന്ത് കളിയെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് പന്ത്.
ഫുട്ബോൾ ആരാധികയായ ആമിന എന്ന മിടുക്കി കുട്ടിയുടെ കഥ പറയുന്ന ചിത്രം ഒരു നാടിന്റെ സംസ്കാരത്തിലൂടെയും തെളിമയോടേ സഞ്ചരിക്കുന്നു. അജു വർഗീസിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പന്തിലേത്. വിനീത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ഇര്‍ഷാദ്, സുധീഷ്, ശ്രീകുമാര്‍ , ജയകൃഷ്ണന്, കിരണ്‍, പ്രസാദ് കണ്ണന്, മുന്ന അഞ്ജലി,സ്നേഹ, നിലമ്പൂര്‍ ഐഷാ,ബീഗം റാബിയ, രമാദേവി, തുഷാര, മരിയാ പ്രിന്‍സ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ക്യാമറ അശ്വഘോഷന്‍. എഡിറ്റര്‍ അതുല്‍ വിജയ്. ഗാന രചന ഷംസുദ്ദീന് കുട്ടോത്ത്, മനേഷ് എം.പി. ഇഷാന് ദേവ് സംഗീത നിര്‍വ്വഹിക്കുന്നു. കോസ്റ്റ്യൂം അബ്ബാസ്. വാഴൂര്‍ ജോസ് ആണ് പിആര്‍ഒ.