ലോകമെമ്പാടും ഇപ്പോൾ ചർച്ച ചെയ്യുന്നത് ഒരു ഏഷ്യൻ ചിത്രത്തെ കുറിച്ചാണ്.കൊറിയൻ സിനിമയുടെയും അത് വഴി ഏഷ്യൻ സിനിമയുടെയും അഭിമാനമുയര്‍ത്തി നാല് ഓസ്കറുകള് നേടിയ കൊറിയന്‍ ചിത്രമാണ് പാരസൈറ്റ്. ഓസ്കാർ അവാർഡ് മാത്രമല്ല, ലോകത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള നിരവധി അംഗീകാരങ്ങൾ ചിത്രത്തെ തേടി എത്തിയിരുന്നു. ഇപ്പോൾ ചിത്രത്തെ കുറിച്ച് മറ്റൊരു രസകരമായ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഓസ്കാർ പുരസ്ക്കാരം നേടിയ പരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയാണെന്ന് ആരോപിച്ച് ആരാധകര്‍ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കഥ 1999ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം മിന്‍സാര കണ്ണായുമായി സാമ്യം ഉണ്ടെന്നാണ് ആരാധകർ വാദിക്കുന്നത്. വാദം. മികച്ച തിരക്കഥ, വിദേശ ചിത്രം, സംവിധാനം, സിനിമ എന്നീ അവാര്‍ഡുകളാണ് പാരസൈറ്റ് നേടിയത്.നിര്‍ധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തില്‍ കയറിപ്പറ്റുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പാരസൈറ്റിന്റെ പ്രമേയം. മിന്‍സാര കണ്ണായില്‍ വിജയിയുടെ കഥാപാത്രം ധനികനാണെങ്കിലും നിര്‍ധനനാണെന്ന വ്യാജേന ഒരു സമ്പന്നകുടുംബത്തില്‍ കയറിപ്പറ്റുകയും അവിടെ സംഭവിക്കുന്ന കാര്യങ്ങളുമാണ് മിന്‍സാര കണ്ണായുടെ പ്രമേയം.
ഈ രസകരമായ സാമ്യത്തെ കുറിച്ച് ചർച്ച ചെയ്യുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.
ഇതിനിടെ വിജയ് നായകനായി എത്തുന്ന മാസ്റ്റർ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രത്തിൽ വിജയ് സേതുപതി ആണ് വില്ലൻ ആയി എത്തുന്നത്. ഇവരെ കൂടാതെ മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് ആണ്. കൈദി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്