ട്രോളന്മാർക്ക് എന്നും ചാകര പ്രദാനം ചെയ്ത സീരിയലായിരുന്നു പരസ്പരം. ഫ്ലെക്സിൽ തീർത്ത വിദേശ രാജ്യങ്ങളും സൂരജേട്ടന്റെ കടയിലെ ലഡുവുമെല്ലാം ട്രോളന്മാരുടെ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ ഇതേവരെ നടത്തിയ ട്രോളുകൾക്ക് എല്ലാം മുകളിലാണ് അവസാന എപ്പിസോഡിന് ട്രോളന്മാർ നടത്തിയിരിക്കുന്ന ട്രോൾവധം. ദീപ്തി IPSന്റെ മരണത്തിൽ ദുഃഖത്തിലാണ്ട അമ്മക്കും മുത്തശ്ശിക്കുമാണ് ട്രോളുകൾ കൂടുതലും ഏറ്റുവാങ്ങേണ്ടി വന്നത്. അച്ഛനെയും വെറുതെ വിട്ടിട്ടില്ല.