ജന്മം കൊണ്ട് ഫ്രഞ്ചുകാരിയാണെങ്കിലും മലയാളത്തിന്റെ തനിമയും പാരമ്പര്യവും ഏറ്റെടുത്ത് മലയാളിയായി ജീവിക്കുന്ന നർത്തകിയും അഭിനേത്രിയുമാണ് പാരീസ് ലക്ഷ്മി. നിരവധി ചിത്രങ്ങളിൽ വേഷമിട്ട പാരീസ് ലക്ഷ്മി വമ്പൻ വിജയം കുറിച്ച് മുന്നേറുന്ന ലൂസിഫറിന് ആശംസകൾ അറിയിച്ചിരിക്കുകയാണ്. തികഞ്ഞൊരു കലാകാരനാണ് താനെന്ന് പൃഥ്വിരാജ് തെളിയിച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട ലക്ഷ്മി ലൂസിഫർ കണ്ടാൽ ആരാണെങ്കിലും എല്ലാക്കാലത്തേക്കും ലാലേട്ടൻ ഫാനായി പോകും എന്നും പറഞ്ഞു. മുരളി ഗോപിയുടെ തിരക്കഥയേയും അറിവിനേയും ക്രിയാത്മകതയേയും ആരാധിക്കുന്നുവെന്ന പറഞ്ഞ ലക്ഷ്മി മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങിയ ടിയാനിൽ ഒരു വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്. ഓരോരുത്തരെയും പേരെടുത്ത് പ്രശംസിച്ച പാരീസ് ലക്ഷ്മി ചരിത്രം കുറിച്ച പൃഥ്വിരാജ് എന്ന ഈ സംവിധായകൻ വരും വർഷങ്ങളിൽ മലയാള സിനിമയെ അടക്കിവാഴുമെന്നും അഭിപ്രായപ്പെട്ടു.