കങ്കണ റണൗട്ടിനെ ദേശീയ പുരസ്ക്കാരത്തിന് അർഹയാക്കിയ ക്വീനിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസ് ടീസർ വിവാദത്തിൽ. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. എന്നാല്‍ റണാവത്ത് പ്രധാനവേഷത്തിലെത്തിയ ഹിന്ദി ചിത്രം ക്വീനിന്റെ റീമേക്കാണ് പാരിസ് പാരിസ്. കങ്കണയും ലിസ ഹെയ്ഡനും തമ്മിലുള്ള ഒരു തമാശ രംഗം അതേ പടി പകര്‍ത്തി വച്ചതാണെന്നും അതില്‍ മോശമായി ഒന്നുമില്ലെന്നും സംവിധായകന് പറഞ്ഞു.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രത്തിന്റെ റീമേക്ക് ഒരുങ്ങുന്നത്. സം സം എന്ന് പേരിൽ മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിൽ മഞ്ജിമ മോഹനാണ് നായിക. തെലുങ്കില്‍ തമന്നയും കന്നടയില്‍ പറുള്‍ യാദവുമാണ് നായികമാരാകുന്നത്.