പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അവസാനമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പൃഥ്വിരാജ് സുകുമാരൻ ബിജുമേനോൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച അയ്യപ്പനും കോശിയും.
അയ്യപ്പനും കോശിയും തമിഴ് പതിപ്പിൽ അയ്യപ്പന്റെ കഥാപാത്രം ചെയ്യാൻ ശ്രമിക്കുമെന്ന് പാർത്ഥിപൻ ഇപ്പോൾ അറിയിക്കുകയാണ്. ട്വീറ്റ് ചെയ്തുകൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
“സംവിധായകനടക്കം പലരും എന്നോട് അയ്യപ്പനും കോശിയും റീമേക്കില്‍ ബിജു മേനോന്റെ റോള്‍ അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് കാണുന്നതിന് മുന്നേ അങ്ങ് പോയ നിര്‍ഭാഗ്യകരമായ അവസ്ഥ എന്നെ വേദനിപ്പിച്ചു. സച്ചിയുടെ സ്വപ്നം സത്യമാക്കാന്‍ ഇന്ന് തന്നെ ആ സിനിമ കാണും. മലയാളത്തിലെ സുഹൃത്തുകള്‍ എന്നെ സഹായിക്കും” എന്നാണ് പാര്‍ത്ഥിപന്റെ ട്വീറ്റ്.
அய்யப்பனும் கௌஷியும்’பிஜு மேனன் பாத்திரம் நான் நடித்தால் நன்றாக இருக்குமென பலரும் சொன்னார்கள். இயக்குனரே சொல்லியிருக்கிறார்-மகிழும் முன்னரே அவருக்கு RIP சொல்லும் நிலை-நிலைகுலைத்தது. இன்று படத்தை பார்க்கிறேன்.அவர் விருப்பம் ஈடேற முயன்று பார்க்கிறேன்.மலையாள நண்பர்கள் ஒத்துழைக்கலாம் pic.twitter.com/9eWchtLte4
— Radhakrishnan Parthiban (@rparthiepan) June 19, 2020
പൃഥ്വിരാജ് സുകുമാരനും ബിജുമേനോനും തകർത്തഭിനയിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുമ്പോൾ അതിൽ ആരൊക്കെ അഭിനയിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാട് സച്ചിക്ക് ഉണ്ടായിരുന്നു. തമിഴില്‍ യുവതാരം കാര്‍ത്തിയുടെയും പാര്‍ത്ഥിപന്റെയും പേരുകളായിരുന്നു സച്ചി നിര്‍ദേശിച്ചത്. കോശിയായി കാര്‍ത്തിയായും അയ്യപ്പന് നായരായി പാര്‍ത്ഥിപനും. കോശിയാകാന്‍ കാര്‍ത്തിയും അയ്യപ്പനായി പാര്‍ത്ഥിപനും ആകും ഏറ്റവും നല്ല ചോയിസെന്ന് ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം വാങ്ങിയ കതിരേശന് അടക്കം പറഞ്ഞിരുന്നതായും പാര്ത്ഥിപന് പങ്കുവച്ചിട്ടുണ്ട്.